Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biomountain Factory Outlet

Kannur

ബ​യോ​മൗ​ണ്ട​ൻ ഫാ​ക്ട​റി ഔ​ട്ട്‌‌ലെറ്റ് ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ഇ​രി​ട്ടി: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ ആ​ദ്യ എ​ക്‌​സ്‌​ക്ലൂ​സീ​വ് ഫാ​ക്‌​ട​റി ഔ​ട്ട്‌‌ലെറ്റ് ഇ​രി​ട്ടി ക​ല്ലു​മു​ട്ടി ടേ​സ്‌​റ്റി ഹാ​ങ്ങൗ​ട്ട് കോ​ന്പൗ​ണ്ടി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​വി​ല്പ​ന പ്രി​യ അ​സോ​സി​യേ​റ്റ്സ് ഉ​ട​മ രാ​ജേ​ഷ് കാ​ര​ക്കാ​ട്ടി​ന് ഉ​ത്പ​ന്ന​ങ്ങ​ൾ കൈ​മാ​റി ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ബ​യോ​മൗ​ണ്ട​ൻ ക​മ്പ​നി ചെ​യ​ർ​മാ​നു​മാ​യ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട‌​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഫാ. ​ജെ​യ്സ് കു​രി​ശും​മൂ​ട്ടി​ൽ, ഡ​യ​റ​ക്ട‌​ർ​മാ​രാ​യ പി.​ടി.​ജോ​സ്, ബി​നോ​യി മാ​ട്ടേ​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ട​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് നെ​ടും​കു​ന്നം, ടേ​സ്‌​റ്റി ഹാ​ങ്ങൗ​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി പി.​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​യോ​മൗ​ണ്ട​ൻ ക​മ്പ​നി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​റി​മ​സാ​ല​ക​ൾ, ചാ​യ​പ്പൊ​ടി, പു​ട്ടു​പൊ​ടി തു​ട​ങ്ങി എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഔ​ട്ട്‌‌​ലെ​റ്റി​ൽ നി​ന്ന് ല​ഭി​ക്കും.

Latest News

Corehub Up